Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clashes Erupt During

Kottayam

നീ​ർ​ച്ചാ​ൽ നി​ക​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സം​ഘ​ർഷം; ഒ​രാ​ൾ​ക്കു പ​രി​ക്ക്

എ​ലി​ക്കു​ളം: പാ​മ്പോ​ലി​യി​ൽ പ​റ​മ്പു​ക​ളു​ടെ അ​തി​രി​ലു​ള്ള നീ​ർ​ച്ചാ​ൽ നി​ക​ത്തി റോ​ഡി​ന് വീ​തി കൂ​ട്ടാ​നു​ള്ള ശ്ര​മ​ത്തെ തു​ട​ർ​ന്ന് സം​ഘ​ർ​ഷം. സം​ഭ​വം സം​ബ​ന്ധി​ച്ച് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ വെ​ച്ചൂ​ർ വി.​എ​സ്. സെ​ബാ​സ്റ്റ്യ​ന് സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​യാ​ളെ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലി​ട്ട് നി​ക​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പോ​ലീ​സെ​ത്തി ത​ട​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ഈ ​മാ​സം 21 ന് ​സ്റ്റേ​ഷ​നി​ലെ​ത്തി​യ ശേ​ഷം മ​തി ബാ​ക്കി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ന​ലെ രാ​വി​ലെ ഇ​രു​പ​തോ​ളം ആ​ളു​ക​ൾ സം​ഘ​ടി​ച്ചെ​ത്തി ബാ​ക്കി​യു​ള്ള ഭാ​ഗം ബ​ല​മാ​യി മൂ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സെ​ബാ​സ്റ്റ്യ​ൻ വെ​ച്ചൂ​രി​ന് പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​മ​റി​ഞ്ഞ് പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ദീ​പ് പാ​റ​യ്ക്ക​ൻ, എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​ന പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ൻ​സി ജെ​യിം​സ്, ജോ​ഷി കെ. ​ആ​ന്‍റ​ണി, വി.​ഐ. അ​ബ്ദു​ൾ ക​രിം, മ​റി​യാ​മ്മ ത​ച്ചി​ലേ​ട​ത്ത് എ​ന്നി​വ​ർ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. പൊ​ൻ​കു​ന്നം പോ​ലീ​സു​മെ​ത്തി.

Latest News

Corehub Up